2024-25 അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐകളിൽ പ്രവേശനം നേടുന്നതിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 12 വരെ ദീർഘിപ്പിച്ചു. അപേക്ഷകർ ജൂലൈ 15 ന് തൊട്ടടുത്തുള്ള സർക്കാർ ഐ.ടി.ഐകളിൽ അപേക്ഷ വെരിഫിക്കേഷൻ പൂർത്തിയാക്കണം. https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും https://det.kerala.gov.in എന്ന വെബ്സൈറ്റിലുള്ള ലിങ്ക് മുഖേനയും ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.