ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴിസിലേക്കുള്ള ഒന്നാംവർഷ ഏകജാലക പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് www.vhseportal.kerala.gov.in  ൽ പ്രസിദ്ധീകരിച്ചു.

        വിഎച്ച്എസ്ഇ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്‌വേർഡും നൽകി ലോഗിൻ ചെയ്ത് അലോട്ട്മെന്റ് റിസൾട്ട് എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് അലോട്ട്മെന്റ് വിവരങ്ങൾ മനസിലാക്കുന്നതിനും അലോട്ട്മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും. സപ്ലിമെന്ററി അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ ജൂലൈ 9 വൈകുന്നേരം 4 മണി വരെ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള സ്കൂളുകളിൽ സ്ഥിര പ്രവേശനം നേടാം നിശ്ചിത സമയത്തിനകം പ്രവേശന നേടിയില്ലെങ്കിൽ അഡ്മിഷൻ പ്രക്രീയയിൽ നിന്ന് പുറത്താകും.