വന്യജീവി വകുപ്പ് മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തില്‍ വനമഹോത്സവത്തിന്റെ ഭാഗമായി ചെമ്പന്‍ കൊല്ലി നഗറില്‍ ‘താങ്ങും തണലും’ പരിപാടി സംഘടിപ്പിച്ചു. നാല്‍പാമരതൈകള്‍ നട്ടുകൊണ്ട് എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി ജയിംസ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രളയാനന്തരം ചളിക്കല്‍ നഗറില്‍ നിന്നും പുനരധിവസിപ്പിക്കപ്പെട്ടവര്‍ താമസിക്കുന്ന ഈ പ്രദേശത്ത് തണല്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നതാണ് പദ്ധതി.
പരിപാടിയുടെ ഭാഗമായി ബോധവല്‍കരണവും സംഘടിപ്പിച്ചു. ചടങ്ങില്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി.പി ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗം ജബ്ബാര്‍, ചെമ്പന്‍ കൊല്ലി നഗര്‍ മൂപ്പന്‍ വെളുത്ത വെള്ളന്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അഫീഫ് റഹ്മാന്‍, ഓവര്‍സിയര്‍ ഡാനി, വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി. എസ് ബോബി കുമാര്‍, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വിനോദ് കൃഷ്ണന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.എസ് മുഹമ്മദ് നിഷാല്‍ പി.എസ് സ്വാഗതവും റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ട്രെയിനി) പ്രകാശ് നന്ദിയും പറഞ്ഞു.