2024 ലെ എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് വിദ്യാർഥികൾ സമർപ്പിച്ച/ സ്ഥിരീകരിച്ച യോഗ്യതാ പരീക്ഷയുടെ മാർക്ക് (പ്ലസ് ടു/ തത്തുല്യം) വിവരങ്ങൾ പരിശോധനയ്ക്കായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിൽ ജൂലൈ ഒമ്പതിന് വൈകിട്ട് അഞ്ച് മണിവരെ വിദ്യാർഥികൾക്ക് മാർക്ക് പരിശോധിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.