പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ 2024- 25 സാമ്പത്തിക വർഷത്തെ പരിസ്ഥിതി അവബോധവും വിദ്യാഭ്യാസവും എന്ന സംസ്ഥാന പ്ലാൻ ശീർഷകത്തിൻ കീഴിൽ നടപ്പിലാക്കുന്ന ‘പാരിസ്ഥിതികം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

             സംസ്ഥാനത്തൊട്ടാകെയുള്ള സ്കൂൾ/ കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, അംഗീകൃത സർക്കാരേതര സംഘടനകൾ/ സ്ഥാപനങ്ങൾ എന്നിവർക്ക് അപേക്ഷ സമർപ്പിക്കാം. വിശദാംശങ്ങൾ htpps://schemes.envt.kerala.gov.in/paaristhithikam/home എന്ന വെബ് ലിങ്കിൽ ലഭ്യമാണ്. അപേക്ഷകളും അനുബന്ധരേഖകളും പ്രസ്തുത വെബ്പോർട്ടൽ മുഖാന്തിരം ജൂലൈ 31നു മുമ്പായി സമർപ്പിക്കണം.