തിരുവനന്തപുരം, കണ്ണൂർ ഗവ. നഴ്സിംഗ് കോളജുകളിൽ നടത്തിവരുന്ന കാർഡിയോ തൊറാസിക് നഴ്സിംഗ്, ക്രിറ്റിക്കൽ കെയർ നഴ്സിംഗ്, എമർജൻസി ആൻഡ് ഡിസാസ്റ്റർ നഴ്സിംഗ്, നിയോനേറ്റൽ നഴ്സിംഗ്, നഴ്സസ് ആൻഡ് മിഡ്‌വൈഫറി പ്രാക്ടീഷണർ എന്നീ പോസ്റ്റ്  ബേസിക് ഡിപ്ലോമ നഴ്സിംഗ് കോഴ്സുകൾക്ക് 2024-25 വർഷത്തെ പ്രവേശനത്തിന് ഓൺലൈനായി ജൂലൈ 25 വരെ അപേക്ഷാ ഫീസ് അടയ്ക്കാം.

ജനറൽ, എസ്.ഇ.ബി.സി വിഭാഗത്തിന് 1000 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 500 രൂപയുമാണ് അപേക്ഷാ ഫീസ്. ജൂലൈ 27 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പ്രവേശന പരീക്ഷ ആഗസ്റ്റ് 10 ന് തിരുവനന്തപുരത്ത് വച്ച് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.