വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലും മഴക്കെടുതിയെത്തുടർന്ന് ജില്ലകളിൽ സ്വീകരിച്ചുവരുന്ന നടപടികളുടെയും സാഹചര്യത്തിലും മാറ്റിവെച്ച ജില്ലാതല തദ്ദേശ അദാലത്തുകളുടെ പുതുക്കിയ തീയതികൾ മന്ത്രി എം.ബി രാജേഷ് പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തീർപ്പാകാതെ കിടക്കുന്ന പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനാണ് തദ്ദേശസ്വയംഭരണവും എക്സൈസും പാർലമെന്ററികാര്യവും വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തിൽ ജില്ലാതല അദാലത്തുകൾ നടത്തുന്നത്.

        എറണാകുളം ജില്ലാതല അദാലത്ത് ആഗസ്റ്റ് 16 ന് വെള്ളിയാഴ്ചയും കൊച്ചി കോർപ്പറേഷനിലേത് ആഗസ്റ്റ് 17 ന് ശനിയാഴ്ചയും പാലക്കാട് ആഗസ്റ്റ് 19 നും തിരുവനന്തപുരം ആഗസ്റ്റ് 21 ന് ബുധനാഴ്ചയും ആലപ്പുഴ 22 ന് വ്യാഴാഴ്ചയും കൊല്ലം 23 ന് വെള്ളിയാഴ്ചയും കോട്ടയം 24 ന് ശനിയാഴ്ചയും തിരുവനന്തപുരം കോർപ്പറേഷൻ 29 ന് വ്യാഴാഴ്ചയും ഇടുക്കി 30ന് വെള്ളിയാഴ്ചയും കണ്ണൂരിൽ സെപ്റ്റംബർ രണ്ടിനും കാസർകോട് സെപ്റ്റംബർ മൂന്നിനും മലപ്പുറം സെപ്റ്റംബർ അഞ്ചിനും കോഴിക്കോട് സെപ്റ്റംബർ ആറിനും കോഴിക്കോട് കോർപ്പറേഷൻ സെപ്റ്റംബർ ഏഴിനും തൃശൂരിൽ സെപ്റ്റംബർ ഒമ്പതിനും പത്തനംതിട്ട 10 നും നടക്കും. വയനാട്ടിലെ അദാലത്ത് തീയതി പിന്നീട് നിശ്ചയിക്കും.