അവസാനഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു


2024-25 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാന ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിവരങ്ങൾ www.lbscentre.kerala.gov.in ലും വിദ്യാർഥികളുടെ ലോഗിനിലും ലഭ്യമാണ്. അലോട്ട്‌മെന്റ്  ലഭിച്ച വിദ്യാർഥികൾ ടോക്കൺ ഫീസ് ഓൺലൈനായി അടച്ചു കോളേജുകളിൽ പ്രവേശനം നേടേണ്ട അവസാന തീയതി  ആഗസ്റ്റ്  21. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2324396, 2560327.