2024-ലെ ആർക്കിടെക്ചർ കോഴ്സ് രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ സെപ്റ്റംബർ 2ന് വൈകുന്നേരം 3നകം അതത് കോളേജുകളിൽ പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾക്ക്  അവരുടെ ഹോം പേജിലെ ഡാറ്റഷീറ്റ് എന്ന മെനു  ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യാം. പ്രവേശനം നേടുന്ന സമയത്ത് ഡാറ്റാ ഷീറ്റ്, അലോട്ട്മെന്റ് മെമ്മോ എന്നിവയും മറ്റു രേഖകളും ഹാജരാക്കണം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്. ആർക്കിടെക്ചർ കോഴ്‌സിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് ഓൺലൈൻ ഓപ്ഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.