കെ.എസ്.ഇ.ബി 2024 ജൂലൈ ഒന്നുമുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് സമർപ്പിച്ച താരിഫ് പരിഷ്ക്കരണ നിർദേശങ്ങളിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനായി സെപ്റ്റംബർ 10ന് തിരുവനന്തപുരത്തു സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ നടത്താനിരുന്ന പൊതുതെളിവെടുപ്പ് സെപ്റ്റംബർ 11 ലേക്ക് മാറ്റി. തിരുവനന്തപുരം പി.എം.ജിയിലെ പ്രിയദർശിനി പ്ലാനിറ്റോറിയം ഹാളിൽ തെളിവെടുപ്പ് രാവിലെ 10.30ന് ആരംഭിക്കും.