സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സെപ്റ്റംബർ 28 ന് രാവിലെ 11 ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മീഷന്റെ കോർട്ട് ഹാളിൽ സിറ്റിങ് നടത്തും. പ്രസ്തുത സിറ്റിംഗിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാനവ ഐക്യവേദി സെക്രട്ടറി ജനറൽ സമർപ്പിച്ച നിവേദനം, സമുദായത്തിന്റെ പേര് യോഗിസ് (Yogis) എന്നുള്ളത് യോഗി (Yogi) എന്ന് തിരുത്തണമെന്ന ആവശ്യം, ജാതിപ്പേര് ഒന്നാണെന്നു വ്യക്തമാക്കുന്ന സാക്ഷ്യപത്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചിത്ര എസ്. സമർപ്പിച്ച ഹർജി എന്നിവ പരിഗണിക്കുന്നതായിരിക്കും. പ്രസ്തുത സിറ്റിങിൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. ജി.ശശിധരൻ, മെമ്പർമാരായ സുബൈദാ ഇസ്ഹാക്ക്, ഡോ. എ.വി. ജോർജ്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.