വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന സംസ്ഥാന ഉദ്യോഗസ്ഥർക്കുവേണ്ടി സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഭരണഭാഷാ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗികഭാഷ മലയാളമാക്കുകയെന്ന സർക്കാർ നയം നടപ്പിലാക്കുന്നതിന് സഹായകമാകുന്ന വിധത്തിൽ മികച്ചപ്രവർത്തനം നടത്തുന്ന ക്ലാസ് 1, 2, 3 വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കും, ക്ലാസ് 3 വിഭാഗം ടൈപ്പിസ്റ്റ്/ കമ്പ്യൂട്ടർ അസിസ്റ്റന്റ്/ സ്റ്റെനോഗ്രാഫർമാർക്കും സംസ്ഥാനതല ഭരണഭാഷാപുരസ്കാരങ്ങളും, ക്ലാസ് 3 വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് ജില്ലാതല ഭരണഭാഷാസേവനപുരസ്കാരവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങൾ ഉദ്യോഗസ്ഥ- ഭരണപരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പ് (0471 2518792, 2518548, 2518563, 2518831), ജില്ലാകളക്ടർമാർ, വകുപ്പുമേധാവികൾ എന്നിവരിൽനിന്നും, സർക്കാർ വെബ്സൈറ്റിൽ (www.kerala.gov.in) നിന്നും ഔദ്യോഗികഭാഷാവകുപ്പിന്റെ glossary.kerala.gov.in എന്ന ഡൊമെയ്ൻ വിലാസത്തിലും ലഭിക്കും.