ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിങിൽ എം.ടെക്കിനു ഒഴിവു വന്നിട്ടുള്ള ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ്, സിഗ്നൽ പ്രോസസിംഗ്, മെഷീൻ ഡിസൈൻ, കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചുകളിലേക്കു സെപ്റ്റംബർ 27 ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. രാവിലെ 11 മണിക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം കോളേജിൽ ഹാജരാകേണ്ടതാണ്. ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ് വ്യവസായ സ്ഥാപനമായ Tata Elxsi യുമായി ചേർന്നാണ് നടപ്പിലാക്കുന്നത്. യോഗ്യതയുള്ള വിദ്യാർഥികളെ Tata Elxsi സ്റ്റൈപ്പന്റോടെ ഇന്റേൺഷിപ്പിനായി തിരഞ്ഞെടുക്കും. കൂടാതെ ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് Tata Elxsi ൽ തന്നെ ജോലി ലഭിയ്ക്കും. വിശദവിവരങ്ങൾക്ക് www.sctce.ac.in സന്ദർശിക്കുക.
