2024-25 ലെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി കോഴ്സിൽ കേരളത്തിലെ 4 ഗവൺമെന്റ് ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേയ്ക്കും 24 സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ 50 ശതമാനം സർക്കാർ സീറ്റുകളിലേയ്ക്കും പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികളുടെ ഭാഗമായുള്ള ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ സെപ്റ്റംബർ 28 ഉച്ചയ്ക്ക് 12 മണിവരെ നീട്ടി. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ: 0471 2525300.
