2024-25 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ അഭിമുഖീകരിച്ച വിദ്യാർഥികൾക്ക് അവരുടെ അപേക്ഷയിലെ നാഷണാലിറ്റി ആന്റ് നേറ്റിവിറ്റി സംബന്ധമായ ന്യൂനതകൾ പരിഹരിക്കുന്നതിന് സെപ്റ്റംബർ 27 ന് 12 PM വരെ അവസരം ഉണ്ടായിരിക്കും. നാഷണാലിറ്റി / നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള രേഖകളിലെ ന്യൂനതകൾ പരിഹരിക്കാത്ത വിദ്യാർഥികളുടെ ഓപ്ഷനുകൾ അലോട്മെന്റിനായി പരിഗണിക്കുന്നതല്ല. ‘മെമ്മോ’ ലഭ്യമാക്കിയിട്ടുള്ളവർ മേൽ പറഞ്ഞ തീയതിക്കകം ന്യൂനതകൾ പരിഹരിക്കുന്നതിനാവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്. വിശദവിവിരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
