അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് (ജി ഐ എഫ് ഡി) 2024-25 അധ്യയന വർഷത്തെ രണ്ടു വർഷ കോഴ്സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രസ്തുത ഒഴിവുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 30ന് നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ നടത്തും. പ്രവേശനം ആഗ്രഹിക്കുന്നവർ അസൽ സർട്ടിഫിക്കറ്റുകൾ, നിശ്ചിത ഫീസ് (ഗൂഗിൾ പേ മുഖേന നൽകേണ്ടത്) എന്നിവ സഹിതം രാവിലെ 9:30 ന് രജിസ്റ്റർ ചെയ്യാൻ നേരിട്ട് എത്തണം. രജിസ്ട്രേഷൻ സമയം രാവിലെ 9:30 മുതൽ 10:30 വരെ. വിശദവിവരങ്ങൾക്ക്: 9605168843, 9895543647, 8606748211, 9400006460, 0472 2812686.
