കേരളത്തിലെ സർക്കാർ ഹോമിയോ കോളേജുകളിലെ സീറ്റുകളിലേക്കുള്ള 2024 ലെ ഒന്നാഘട്ട അന്തിമ അലോട്ട്മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അവരവരുടെ ഹോം പേജിലെ ‘Data sheet’ എന്ന മെനു ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് പ്രിന്റ് ചെയ്തെടുക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഡാറ്റാ ഷീറ്റ്, അലോട്ട്മെന്റ് മെമ്മോ, പ്രോസ്പെക്ടസ് ക്ലോസ് 8.2 പ്രകാരമുള്ള രേഖകൾ എന്നിവ സഹിതം ഓക്ടോബർ 1ന് വൈകിട്ട് 4 മണിക്ക് മുമ്പ് കോളേജ് അധികാരികൾക്ക് മുന്നിൽ ഹാജരാക്കേണ്ടതാണ്.

          അലോട്ട്മെന്റ് ലഭിച്ചവരിൽ നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്മെന്റും (ഫീസ് സൗജന്യം ലഭ്യമായവർ ഉൾപ്പെടെ) ഹയർ ഓപ്ഷനുകളും റദ്ദാകുന്നതാണ്. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in , ഹെൽപ് ലൈൻ നമ്പർ: 0471 2525300.