സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ പാഠ്യപദ്ധതി പരിഷ്കരണങ്ങളുടെ ഭാഗമായി മൂല്യനിർണ്ണയവും പരിഷ്കരിക്കുന്നതിനായി 2025 എസ്.എസ്.എൽ.സി, പത്താംതരം തുല്യതാ, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി എന്നീ പൊതു പരീക്ഷകൾക്ക് ചോദ്യപേപ്പർ തയ്യാറാക്കുന്നതിനും മൊഴിമാറ്റം (തമിഴ്, കന്നട) നടത്തുന്നതിനും അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ കഴിവും താൽപര്യവും ഉള്ള പരിചയ സമ്പന്നരായ അധ്യപകരിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ ഓൺലൈനായി പരീക്ഷാഭവൻ iExaMS പോർട്ടൽ മുഖേന സമർപ്പിക്കാവുന്നതാണ്.