ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) ൽ പി.ജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴ്‌സിൽ  ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷിക്കാം. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് അസിസ്റ്റൻസ് നൽകും

IATA യുടെ ഡിപ്ലോമ കോഴ്‌സുകളായ IATA Foundation in Travel and Tourism with Galileo and Amadeus, Airport Operations Fundamentals ലും അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്. പ്ലസ്ടു ആണ്  6 മാസം ദൈർഘ്യമുള്ള ഈ കോഴ്‌സിന്റെ അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, ഫോൺ: 0471 2329468, 2339178, 2329539, 9446329897