2024-25 അധ്യയന വർഷത്തെ പി.ജി. ആയുർവേദ കോഴ്സുകളിലെ സ്ട്രേ വേക്കൻസി പ്രവേശനത്തിനായി അപേക്ഷ നൽകിയ വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും, ന്യൂനതകൾ തിരുത്തുന്നതിനുമുള്ള അവസരം നവംബർ 12 ഉച്ചയ്ക്ക് 12 മണി വരെ ലഭ്യമാകും. അപേക്ഷയിൽ ന്യൂനതയുള്ള വിദ്യാർത്ഥികൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ/രേഖകൾ എന്നിവ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപ്ലോഡ് ചെയ്യാം. വിശദമായ വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ : 0471 2525300.