ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഇടത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലെ ഭക്ഷ്യവസ്തുക്കള്‍ക്ക് വില ഏകീകരിച്ച് ജില്ലാ കലക്ടര്‍ എന്‍. ദേവീദാസ് ഉത്തരവിട്ടു. പുനലൂര്‍ താലൂക്കിലെ പുനലൂര്‍ മുന്‍സിപ്പാലിറ്റി, ആര്യങ്കാവ്, തെ•ല, കുളത്തൂപ്പുഴ, പത്തനാപുരം താലൂക്കിലെ പത്തനാപുരം ടൗണ്‍, പിറവന്തൂര്‍ പഞ്ചായത്ത് എന്നീ പ്രദേശങ്ങളടങ്ങിയ ഇടത്താവളങ്ങളിലുളള ഹോട്ടലുകളിലെ സസ്യ ഭക്ഷണ സാധനങ്ങള്‍ക്കാണ് വില ഏകീകരിച്ചത്. അമിതവില ഈടാക്കല്‍, അളവില്‍ കുറവ് നല്‍കല്‍ എന്നിവയിലൂടെ തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം.
വില നിശ്ചയിച്ച് പ്രസിദ്ധീകരിച്ച വിലവിവരപട്ടിക പുനലൂര്‍, പത്തനാപുരം താലൂക്കിലെ ഇടത്താവളങ്ങള്‍ അടക്കമുള്ള തീര്‍ത്ഥാടന പാതകളിലെ സ്റ്റാര്‍ ഹോട്ടലുകള്‍, റെസ്റ്റോറന്റേകള്‍, ബാര്‍ ഹോട്ടലുകള്‍ എന്നിവ ഒഴികയുള്ള ഹോട്ടലുകളില്‍ ഉപഭോക്താക്കള്‍ കാണത്തക്കവിധം ആറ് ഭാഷകളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കാനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. നിശ്ചയിച്ച വിലനിലവാരം പ്രദര്ശിപ്പിക്കാത്തവര്ക്കെതി
നിശ്ചിത വിലയ്ക്കും നിര്‍ദ്ദിഷ്ട അളവിലും തൂക്കത്തിലും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഗുണമേ•യില്‍ കുറവ് വരുത്താതെ വില്‍ക്കണം. നിശ്ചയിച്ച് പ്രസിദ്ധീകരിച്ച അളവിലോ മൂല്യത്തിലോ കുറവ് വരുത്തുകയോ നിശ്ചയിച്ച വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുകയോ ചെയ്താല്‍ നിലവിലുള്ള ലീഗല്‍ മെട്രോളജി ആക്റ്റിലെ വ്യവസ്ഥകളുടെ ലംഘനമായി കണ്ട് പിഴ അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.