2024 വർഷത്തെ എം.ഫാം കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള താത്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സംബന്ധിച്ച സാധുവായ പരാതികളുണ്ടെങ്കിൽ ceekinfo.cee@kerala.gov.in ഇമെയിൽ മുഖാന്തിരം നവംബർ 24 വൈകുന്നേരം 5 മണിക്കുള്ളിൽ അറിയിക്കണം. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in വെബ്‌സൈറ്റ് സന്ദർശിക്കുക.