2024-25 അധ്യയന വർഷത്തെ എം.ഫാം കോഴ്സുകളിൽ www.cee.kerala.gov.in വഴി രണ്ടാംഘട്ട അലോട്ട്മെന്റിനുള്ള ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള തീയതി ഡിസംബർ 3 ന് വൈകിട്ട് 5 വരെ നീട്ടി. വിശദവിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ നവംബർ 30ന് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ: 0471-2525300.