കേരള പി.എസ്.സി പരീക്ഷ പരിശീലന ക്ലാസുകൾ പൂജപ്പുര വനിത എൻജിനിയറിങ് കോളേജിൽ ആരംഭിക്കും.  അസി. എൻജിനിയയർ (എൽ.എസ്.ജി.ഡി),  ഓവർസീയർ (ഗ്രേഡ് I, II, III) തസ്തികകൾക്ക്  മുൻതൂക്കം നൽകിയാണ് പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്.  സിവിൽ എൻജിനിയറിങ്ങിൽ   ബി.ടെക് / ഡിപ്ലോമ/ ഐ.റ്റി.ഐ യോഗ്യതയുള്ളവർക്ക് കോഴ്സിൽ   ചേരാം.  കൂടുതൽ വിവരങ്ങൾക്ക്: 9447413195, 9496468589, hodce@lbsitw.ac.in.