2024-25 അധ്യയന വർഷത്തെ ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുശേഷം ഒഴിവുള്ള കോഴ്സുകൾ സീറ്റുകൾ നികത്തുന്നതിന് മൂന്നാംഘട്ട സ്ട്രേ വേക്കൻസി ഫില്ലിങ് അലോട്ട്മെന്റ് നടത്തും. കേരള സ്റ്റേറ്റ് മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്ക് മൂന്നാംഘട്ട സ്ട്രേ വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനായി ഡിസംബർ 4ന് രാത്രി 11.59 വരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം.

ഓൺലൈൻ സ്ട്രേ വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ www.cee.kerala.gov.in വഴി Stray Vacancy Option Registration എന്ന മെനു ക്ലിക്ക് ചെയ്ത് ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യണം. വിശദമായ വിജ്ഞാപനം www.cee.kerala.gov.in ൽ ലഭ്യമാണ്. ഹെൽപ് ലൈൻ: 0471-2525300.