2017ലെ രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ അവാര്‍ഡിന്, സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ഉപഭോക്തൃ സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉപഭോക്തൃ സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മൂന്നു വര്‍ഷത്തെയെങ്കിലും പ്രവര്‍ത്തനപരിചയമുള്ള സംഘടനകള്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ ഉപഭോക്തൃകാര്യ വകുപ്പ്, പൊതുവിതരണ വകുപ്പ് ഡയറക്ടറേറ്റ്, ജില്ലാ കളക്ടറേറ്റുകള്‍, ജില്ലാ സപ്ലൈ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷകള്‍ 15ന് മുമ്പ് സെക്രട്ടറി, ഉപഭോക്തൃകാര്യ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ ലഭിക്കണം. സെമിനാറുകള്‍, പ്രസിദ്ധീകരിച്ച മാഗസിനുകള്‍, ലഘുലേഖകള്‍, കണ്‍സ്യൂമര്‍ ക്ലബ് പ്രവര്‍ത്തനങ്ങള്‍, ഉല്‍പ്പന്ന പരിശോധനകള്‍ (ഓരോന്നിനും ഒരു പോയിന്റ്), ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറങ്ങളില്‍ ഫയല്‍ ചെയ്ത കേസുകള്‍ (ഓരോന്നിനും രണ്ടു പോയിന്റ്), സംസ്ഥാന ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനില്‍ ഫയല്‍ ചെയ്ത കേസുകള്‍, ഫോറങ്ങള്‍ക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയ കേസുകള്‍, പ്രസിദ്ധീകരിച്ച പുസ്തകം (ഓരോന്നിനും അഞ്ചു പോയിന്റ്) എന്ന രീതിയിലാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്.
