അക്ഷയ ഊര്‍ജ്ജ സ്രോതസ്സുകളുമായി ബന്ധപ്പെട്ട മേഖലകളില്‍ ഗവേഷണം നടത്തുന്നതിന് അനെര്‍ട്ട് ധനസഹായം നല്‍കും.  ഈ രംഗത്ത് നൂതനാശയങ്ങളുള്ള സ്ഥാപനങ്ങള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം.  നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകള്‍ ഡിസംബര്‍ അഞ്ചിന് മുമ്പ് അനെര്‍ട്ടില്‍ സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്കായി info@anert.in  എന്ന ഇ-മെയില്‍ വിലാസത്തിലോ 1800 425 1803, 0471-2338077 എന്നീ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടണം.  വിശദവിവരങ്ങള്‍ www.anert.gov.in ല്‍ ലഭിക്കും.