തിരുവനന്തപുരം സൗത്ത് പോസ്റ്റ് ഡിവിഷനിലെ പെൻഷൻ അദാലത്ത് ജനുവരി 10 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സൗത്ത് പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ നടക്കും. തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷനിലെ പോസ്റ്റൽ പെൻഷൻ, ഫാമിലി പെൻഷൻ കാര്യങ്ങളെ സംബന്ധിച്ചു പരാതികൾ അദാലത്തിൽ സമർപ്പിക്കാം. പരാതികൾ ജനുവരി 3-ാം തീയതിക്കകം കിട്ടത്തക്കവണ്ണം ഷീബ ജെ, സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം – 695023 വിലാസത്തിൽ അയക്കണം.

കവറിനു മുകളിൽ “പെൻഷൻ അദാലത്ത്” എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. പെൻഷനറുടെ മൊബൈൽ ഫോൺ നമ്പർ ശരിയായി രേഖപ്പെടുത്തിയിരിക്കണം. പോസ്റ്റ് ഓഫീസിലോ, ഡിവിഷണൽ തലത്തിലോ മുൻപ് സ്വീകരിച്ച് ഇത് വരെ പരിഹാരം കാണാൻ കഴിയാത്ത പരാതികൾ മാത്രമേ അദാലത്തിന്റെ പരിഗണനയ്ക്കായി സ്വീകരിക്കുകയുള്ളൂ. പെൻഷനെ സംബന്ധിക്കുന്ന സാധാരണ പരാതികളും ആദ്യമായി സമർപ്പിക്കുന്ന പരാതികളും അദാലത്തിൽ പരിഗണിക്കില്ല. അത്തരം പരാതികൾ വ്യവസ്ഥാപിതമായ മാർഗത്തിൽ പരിഗണിക്കും.