2024-25 അധ്യയന വർഷത്തെ എൽ.എൽ. എം. കോഴ്സിലേക്കുളള രണ്ടാംഘട്ട താത്കാലിക അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ceekinfo.cee@kerala.gov.in ഇ-മെയിൽ മുഖാന്തിരം ഡിസംബർ 17 ഉച്ചയ്ക്ക് 2 മണിക്കുള്ളിൽ അറിയിക്കണം. പരാതികൾ പരിഹരിച്ചശേഷം അന്തിമ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 2525300.
