സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാനായി എത്തിച്ചേർന്ന ആദ്യ സംഘം വിദ്യാർത്ഥികളെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷനിൽ സ്വീകരിച്ചു. കണ്ണൂർ ജില്ലയിലെ സെന്റ് തെരേസസ് സ്‌കൂളിലെ വിദ്യാർത്ഥികളെയാണ് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ആഘോഷമായി സ്വീകരിച്ചത്.
ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ, എം എൽ എമാരായ ആന്റണി രാജു, എം വിൻസെന്റ്, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.