63-മത് കേരള സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി ഒരുക്കിയ പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണശാല മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.

പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ, എം. എൽ. എമാരായ വി ജോയ്, കടകംപള്ളി സുരേന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് എന്നിവർ ഒപ്പമുണ്ടായിരുന്നു. പായസവും കഴിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.