ശുക്രൻ, ശനി, വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങൾ അണിനിരക്കുന്ന പ്ലാനറ്റ് പരേഡ് ടെലിസ്കോപ്പ് വഴി നിരീക്ഷിക്കാൻ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ആൻഡ് പ്രിയദർശിനി പ്ലാനറ്റേറിയത്തിൽ ജനുവരി 25, 26 തീയതികളിൽ വൈകിട്ട് 6.30 മുതൽ രാത്രി എട്ടു വരെ സൗകര്യമുണ്ട്. വിശദവിവരങ്ങൾക്ക്: 0471 2306024/25.
