സംസ്ഥാന സഹകരണ യൂണിയൻ കേരള കരാർ അടിസ്ഥാനത്തിൽ ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊമേഴ്സ്, ഇക്കണോമിക്സ്, മാനേജ്‌മെന്റ് തുടങ്ങിയ ഏതെങ്കിലും വിഷയത്തിൽ മുഴുവൻ സമയ ബിരുദാനന്തര ബിരുദവും എച്ച്.ഡി.സി ആൻഡ് ബി.എം / ജെ.ഡി.സിയുമാണ് യോഗ്യത. പ്രായപരിധി : 40 – 50 വയസ്. ഫെബ്രുവരി 10 വൈകിട്ട് 5 നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് : www.scu.kerala.gov.in, ഫോൺ: 0471 2320420.
