കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് തൊഴിലാളികളുടെ വിവിധ ആനുകൂല്യങ്ങൾക്കായി 2024 ഡിസംബറിൽ 1,92,66,072 രൂപ വിതരണം ചെയ്തു. മൊത്തം 3581 അപേക്ഷകളാണ് പരിഗണിച്ചത്. അധിവർഷാനുകൂല്യമായി 1,16,18,101 രൂപയും, മാരകരോഗ അധിവർഷാനുകൂല്യമായി 10.90,627 രൂപയും വിവാഹ ധനസഹായമായി 48,47,000 രൂപയും നൽകിയതായി കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.