കേരള സർക്കിളിൽ നിന്ന് വിരമിച്ച ടെലികോം / ബി.എസ്.എൻ.എൽ ജീവനക്കാരുടെ പെൻഷൻ പരാതികൾ പരിഹരിക്കുന്നതിന് വേണ്ടി കൺട്രോളർ ഓഫ് കമ്മ്യൂണിക്കേഷൻ അക്കൗണ്ട്സ്, കേരള സർക്കിൾ, മാർച്ച് 17 രാവിലെ 10.30ന് കൊല്ലം ബി.എസ്.എൻ.എൽ ഭവൻ കോൺഫറൻസ് ഹാളിൽ പെൻഷൻ അദാലത്ത് സംഘടിപ്പിക്കുന്നു. പെൻഷൻകാർ വെള്ളപേപ്പറിൽ തയ്യാറാക്കിയ പരാതികൾ ഫെബ്രുവരി 24ന് വൈകിട്ട് 5 മണിക്ക് മുമ്പായി തിരുവനന്തപുരം ടെലികമ്മ്യൂണിക്കേഷൻ ഓഫീസിൽ എത്തിക്കണം.
പരാതിയിൽ പെൻഷൻകാരന്റെ/ പെൻഷൻകാരിയുടെ പേര്, തസ്തിക, കുടുംബ പെൻഷൻകാരന്റെ/ പെൻഷൻകാരിയുടെ പേര്, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി, പി.പി.ഒ നമ്പർ, സർവീസിൽ നിന്ന് വിരമിച്ച തീയതി, എസ്.എസ്.എ യുടെ പേര്, പരാതിയുടെ സംക്ഷിപ്ത രൂപം എന്നിവ വ്യക്തിമായി രേഖപ്പെടുത്തണം. പൂരിപ്പിച്ച അപേക്ഷകൾ/ പരാതികൾ സീനിയർ അക്കൗണ്ട്സ് ഓഫീസർ (പെൻഷൻ) ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, കേരള സർക്കിൾ അഞ്ചാം നില, ദൂർ സഞ്ചാർ ഭവൻ, പി.എം.ജി ജംഗ്ഷൻ, തിരുവനന്തപുരം- 695033 വിലാസത്തിൽ അയയ്ക്കണം. ccakrlpensionadalat@gmail.com ഇ-മെയിലിലും പരാതി അയയ്ക്കാം.