ഇടുക്കി താലൂക്കിലെ വാഹന ഉടമകളുടെ വാഹന നികുതി കുടിശിക തീര്‍പ്പാക്കാൻ മോട്ടോര്‍ വാഹന വകുപ്പ് റവന്യൂ വകുപ്പുമായി ചേര്‍ന്ന് കുടിശിക തീര്‍പ്പാക്കല്‍ അദാലത്ത് നടത്തി. നാലു വര്‍ഷത്തിനു മേലെയുള്ള റവന്യൂ റിക്കവറി കേസുകള്‍, ദീര്‍ഘ കാലമായി നികുതി അടക്കാത്തതോ നശിച്ചു പോയതോ ആയ വാഹനങ്ങളുടെ നികുതി കുടിശിക, തുകയടവ് മുടങ്ങിയ കേസുകള്‍ എന്നിവയാണ് അദാലത്തില്‍ പരിഗണിച്ചത്. അദാലത്തില്‍ 47 കേസുകളാണ് പരിഗണിച്ചത്. ഇതിൽ ‘പത്ത് കേസുകള്‍ ഒറ്റത്തവണ തീര്‍പാക്കൽ പദ്ധതി പ്രകാരം തീര്‍പാക്കി.
 കളക്ട്രേറ്റ് മിനി കോണ്‍ഫന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ ഡെപ്യൂട്ടി കളക്ടര്‍മാരായ അതുല്‍ സ്വാമിനാഥ്, അനില്‍ ഐസക്, നെടുങ്കണ്ടം ഡെപ്യൂട്ടി തഹസില്‍ദാര്‍ സുനില്‍ മാത്യു, ജൂനിയര്‍ സൂപ്രണ്ട് ഷിന്‍സി വി കുര്യന്‍, രാജേഷ് മുല്ലപ്പിള്ളി, ജോയിന്റ് ആര്‍ ടി ഒ പി എ സമീര്‍
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാഎം എസ് ബിജു , സോണിയ കുര്യന്‍, കെ ജി അരുണ്‍കുമാര്‍ , പി.എ സുഹറ, നിതിന്‍ ബാബു, വി എം ജോയി, എൻ പി ഹരികൃഷ്ണന്‍ എന്നിവർ പങ്കെടുത്തു
 അദാലത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഫെബ്രുവരി 15 നകം ഇടുക്കി ആര്‍ ടി ഓഫീസില്‍ നേരിട്ട് ഹാജരായി ഒറ്റത്തവണ തീര്‍പാക്കൽ പദ്ധതി ആനുകൂല്യം നേടാവുന്നതാണെന്ന് ആര്‍ ടി ഒ . പി എം ഷബീര്‍ അറിയിച്ചു.