നാല് വർഷത്തിൽ കൂടുതൽ നികുതി കുടിശ്ശികയുള്ള വാഹനങ്ങൾക്ക് കുടിശ്ശിക നികത്താൻ ഒറ്റത്തവണ നികുതി തീർപ്പാക്കൽ പദ്ധതി പ്രകാരം സർക്കാർ ഉത്തരവ് നമ്പർ G.O.(P)No.6/2024/Trans പ്രകാരം ഒറ്റത്തവണ നികുതിയുടെ ആനുകൂല്യം മാർച്ച് 31ന് അവസാനിക്കും. പ്രസ്തുത തീയതിക്കുള്ളിൽ പൊതുജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ പത്രക്കുറിപ്പിൽ അറിയിച്ചു.
