‘നമ്മുടെ കാസര്‍കോട്’ ജില്ലാ കളക്ടറുടെ മുഖാമുഖം പരിപാടില്‍ കാസര്‍കോട് ജില്ലയിലെ യക്ഷഗാന കലാകാരന്‍മാരുമായി ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സംവദിച്ചു. പാര്‍ത്ഥിസുബ്ബ യക്ഷഗാനം അക്കാദമിയുടെ പ്രവര്‍ത്തനം ആരംഭിക്കണമെന്നും യക്ഷഗാന കലാകാരന്‍മാര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്നും കലാകാന്‍മാര്‍ ആവശ്യപ്പെട്ടു. കൂടുതല്‍ കലാകാരന്മാരെ ഉള്‍പ്പെടുത്തി വിപുലമായ യോഗം പിന്നീട് വിളിച്ചു ചേര്‍ക്കുമെന്നും യക്ഷഗാന അക്കാദമിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുമെന്നും കളക്ടര്‍ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ വ്യവസായകേന്ദ്ര മാനേജര്‍ ആര്‍. രേഖ, കലാകാരന്‍മാരായ ജി. സുരേഷ്‌കുമാര്‍, ചന്ദ്രമോഹനന്‍ കൂഡ്ലു, ബി. വാമന ആചാര്യ, സാംസ്‌ക്കാരിക പ്രവര്‍ത്തകനായ സുരേഷ് ബേക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.