കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ‘ നടത്തുന്ന ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ , ഒരു വർഷം നീണ്ടു നിൽക്കുന്ന ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ ജില്ലയിൽ ആരംഭിച്ചു.
ക്യാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം കാസർകോട് ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ എസ്. എൻ സരിത നിർവഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ സരസ്വതി കെ.വി അധ്യക്ഷത വഹിച്ചു. പ്രശ്സ്ത അഭിനേത്രിയും എഴുത്തുകാരിയുമായ സി.പി. ശുഭ സന്നിഹിതയായിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എ.വി രാംദാസ് ദിനാചരണ സന്ദേശം നൽകി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ , ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ എസ്ചിത്രലേഖ ,ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സച്ചിൻ സെൽവ് , ജില്ലാ. ആർ സി.എച്ച് ഓഫീസർ ഡോ. കെ.കെ ഷാൻ്റി, ഡെപ്യുട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സന്തോഷ് , കാഞ്ഞങ്ങാട് ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ. ബി സന്തോഷ് ജില്ലാ എം.സി. എച്ച് ഓഫീസർ എം.ശോഭ എന്നിവർ പങ്കെടുത്തു. കാഞ്ഞങ്ങാട് ജില്ലാശുപത്രി സൂപ്രണ്ട് ഡോ. ജീജ എം.പി സ്വാഗതവും ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ നന്ദിയും പറഞ്ഞു. തുടർന്ന് കാൻസറും പ്രതിരോധവും എന്ന വിഷയത്തിൽ കാഞ്ഞങ്ങാട് ജില്ലാശുപത്രി ഓങ്കോളജിസ്റ്റ് ഡോ.രാജു മാത്യു സിറിയക് ബോധവത്ക്കരണ സെമിനാർ നയിച്ചു.
സംസ്ഥാന ആരോഗ്യ വകുപ്പ് നേതൃത്വം നൽകുന്ന ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനാണിത്. ആരോഗ്യ വകുപ്പ് .സര്‍ക്കാര്‍, സ്വകാര്യ, സഹകരണ മേഖലകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുസമൂഹം തുടങ്ങി എല്ലാവരും സഹകരിച്ച് കൊണ്ടാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
 നവകേരളം കര്‍മ്മപദ്ധതി രണ്ട് ആര്‍ദ്രം മിഷന്റെ ഭാഗമായി ശൈലി ആപ്പ് വഴി കാസറഗോഡ് ജില്ലയിൽ ആരോഗ്യ വകുപ്പ് നടത്തിയ സ്‌ക്രീനിംഗിന്റെ ഭാഗമായി 599702 സ്ക്രീനിങ് നടത്തിയതിൽ ആദ്യഘട്ടത്തില്‍ 33928 പേർക്ക് സ്തനാർബുദ സാധ്യതയും 5148 പേർക്ക് ഗർഭാശയഗള കാന്‍സര്‍ രോഗ സാധ്യത ഉണ്ടെന്നും കണ്ടെത്തിയിരുന്നു. ഇവരിൽ 1267 ആളുകള്‍ മാത്രമാണ് തുടര്‍ പരിശോധനയ്ക്ക് സന്നദ്ധമായിരുന്നത്. ബഹുഭൂരിപക്ഷവും പരിശോധനയ്ക്ക് എത്തുന്നില്ല. ഭയം, ആശങ്ക തുടങ്ങിയ നിരവധി കാരണങ്ങളാല്‍ പല കാന്‍സര്‍ രോഗികളും അവസാന ഘട്ടങ്ങളിലാണ് ചികിത്സയ്ക്കായി ആശുപത്രികളില്‍ എത്തുന്നത്.
ഗർഭാശയ ഗളാർബുദം, സ്തനാർബുധം തുടങ്ങിയവ നേരത്തെ കണ്ടുപിടിക്കാനും പ്രതിരോധിക്കുന്നതിന്റെയും ഭാഗമായാണ് ക്യാംപെയ്ൻ സംഘടിപ്പിക്കുന്നത് . ഇതിൻ്റെ ഭാഗമായി 30 വയസ്സിനു മുകളിൽ പ്രായമുള്ള ബി.പി.എൽ വിഭാഗത്തിൽപെട്ട എല്ലാ സ്ത്രീകളെയും സൗജന്യമായി സ്ക്രീനിംഗ് ചെയ്യുക, എ.പി.എൽ വിഭാഗത്തിൽപെട്ട സ്ത്രീകളെ സ്വമേധയാ സ്ക്രീ നിംഗ് ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. സാമൂഹിക പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പരിപാടിയിൽ സ്ത്രീകൾക്കായി സ്ത്രീ കളിലൂടെ’ എന്ന പ്രചരണ പരിപാടി വഴി ബോധവൽക്കരണ നിർണ്ണയ പരിപാടി കളിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കും.
ഫെബ്രുവരി നാല് മുതൽ മാർച്ച് എട്ട് വരെ 30 വയസ്സിനു മുകളിലുള്ള സ്ത്രീകളിലെ അർബുദ പരിശോധനാ പരിപാടിയായ കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയ്ൻ നടത്തും.