മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാർട്ട് II (റഗുലർ/ സപ്ലിമെന്ററി) (ഇആർ2020) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളേജുകളിൽ വച്ച് മെയ് 7 മുതൽ നടക്കും. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ട അപേക്ഷകർ നിശ്ചിത തുകയ്ക്കുള്ള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി 27ന് മുമ്പായി ബന്ധപ്പെട്ട കോളേജുകളിൽ സമർപ്പിച്ച് അതാത് കോളേജുകളിൽ നിന്നുള്ള അപേക്ഷകൾ മാർച്ച് 3ന് മുമ്പായി ചെയർമാൻ, ബോർഡ് ഓഫ് ഡി.ഫാം എക്സാമിനേഷൻസ്, തിരുവനന്തപുരം-11 എന്ന വിലാസത്തിൽ അയക്കണം. വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in .