സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് 2019-20 അധ്യയനവര്‍ഷം സൗജന്യമായി കൈത്തറി യൂണിഫോറം വിതരണം ചെയ്യുന്ന പദ്ധതിക്ക് 108.70 കോടി രൂപ അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. കൈത്തറി വകുപ്പ് ഡയറക്ടര്‍ സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ട് നവംബര്‍ ഒന്നിന് ചേര്‍ന്ന പ്രത്യേക വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം അംഗീകരിച്ചാണ് ഭരണാനുമതി നല്‍കിയത്.
