കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (കെ-ലാംപ്സ് (പി.എസ്)) നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ പാലർമെന്ററി സ്റ്റഡീസ് ആദ്യ ബാച്ചിന്റെ ഒന്നാം ഘട്ട സമ്പർക്ക ക്ലാസുകൾ 2025 മാർച്ച് എട്ട്, ഒമ്പത് തീയതികളിൽ തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിലും മാർച്ച് 15, 16 തീയതികളിൽ കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലും മാർച്ച് 22, 23 തീയതികളിൽ എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് ബാങ്ക്വറ്റ് ഹാളിലും രാവിലെ 9.30 മുതൽ വൈകിട്ട് 5.15 വരെ നടത്തുന്നതാണ്. കോഴ്സിന് അഡ്മിഷൻ ലഭിച്ചവരിൽ അഡ്മിഷൻ ഫീ, കോഴ്സ് ഫീ എന്നിവ അടച്ച് രേഖകൾ ഹാജരാക്കിയിട്ടുള്ള പഠിതാക്കൾക്ക് ക്ലാസിൽ പങ്കെടുക്കാവുന്നതാണ്.
പഠിതാക്കൾ ഏത് കേന്ദ്രത്തിലാണ് ക്ലാസിനു ഹാജരാകുന്നത് എന്നത് സംബന്ധിച്ച വിവരം klampsb@niyamasabha.nic.in എന്ന വിലാസത്തിൽ പേര്, എൻറോൾമെന്റ് നമ്പർ എന്നിവ സൂചിപ്പിച്ച് ഇ-മെയിൽ അയക്കണം.
സമ്പർക്ക ക്ലാസിൽ പങ്കെടുക്കുന്ന പഠിതാക്കൾ കോഴ്സിലേക്ക് പ്രവേശനത്തിനായി നിഷ്കർഷിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഹാജരാക്കണം.