ആലപ്പുഴ: സംസ്ഥാന ഫിഷറീസ് വകുപ്പ് ആലപ്പുഴ ജില്ലയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾക്കായി നവംബർ 17ന് രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് ഒന്നു വരെ മാരാരിക്കുളം സെന്റ് അഗസ്റ്റ്യൻസ് ഹൈസ്‌കൂളിൽ വെച്ച് മെഡിക്കൽ ക്യാമ്പ് നടത്തും. ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം. തോമസ് ഐസക് ഉദ്ഘാടനം നിർവ്വഹിക്കും. മാരാരിക്കുളം നോർത്ത് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പ്രിയേഷ്‌കുമാർ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അഡ്വ. കെ.ടി.മാത്യു, മാരാരിക്കുളം വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ എസ്. കുറുപ്പ്, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ എം.സിയാർ, ഫിഷറീസ് അസി.ഡയറക്ടർ കെ.നൗഷർഖാൻ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.പ്രകാശൻ, മേരി ഗ്രെയ്‌സ് എന്നിവർ പങ്കെടുക്കും. മെഡിക്കൽ – ഡെന്റൽ കോളജ്, ജനറൽ ആശുപത്രി, ചേർത്തല താലൂക്ക് ആശുപത്രി എന്നിവരുടെ സഹകരണത്തോടെയാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ ശിശുരോഗം, നേത്രരോഗം, ജനറൽ , ത്വക്ക് രോഗം, ദന്ത വിഭാഗം, ഗൈനക്കോളജി , തുടങ്ങിയ വിഭാഗങ്ങളിൽ സൗജന്യ പരിശോധനയും മരുന്നും നൽകുന്നു.ഫോൺ: 0477 2251103.
