ആലപ്പുഴ: ആലപ്പുഴ-അർത്തുങ്കൽ റോഡിൽ ബാപ്പുവൈദ്യർ ജങ്ഷൻ മുതൽ വടക്കോട്ടുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നതിനാൽ വാഹനഗതാഗതം ഇന്ന് (നവംബർ 16) മുതൽ താൽക്കാലികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസി. എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
