* എല്‍.ഡി.എഫ്- 15 , യു.ഡി.എഫ്- 12, എസ്.‌ഡി.പി.ഐ- 1, സ്വതന്ത്രർ- 2

തദ്ദേശ  ഉപതിരഞ്ഞെടുപ്പ് ഫലം എല്‍.ഡി.എഫ്-15, യു.ഡി.എഫ്-12, എസ്ഡിപിഐ-1, സ്വതന്ത്രർ-2 തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്  ഫലപ്രഖ്യാപനം പൂര്‍ത്തിയായി. എല്‍.ഡി.എഫ്-15, യു.ഡി.എഫ്-12, എസ്ഡിപിഐ-1, സ്വതന്ത്രർ-2  സീറ്റുകളിൽ വിജയിച്ചു.വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. കാസർഗോട് ജില്ലയിൽ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ സിപിഐ(എം) സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്നലെ (ഫെബ്രുവരി 24) 28 വാർഡുകളിലാണ് വോട്ടെടുപ്പ് നടന്നത്.എല്‍.ഡി.എഫ്.കക്ഷിനില-15 (സി.പി.ഐ (എം.)- 12,സി.പി.ഐ- 2, കേരള കോണ്‍ഗ്രസ് (എം.)-1 ) യു.ഡി.എഫ്. കക്ഷിനില- 12 (ഐ.എന്‍.സി-10, ഐ.യു.എം.എല്‍-1, കേരള കോൺഗ്രസ് -1) മറ്റുള്ളവർ-3 ( എസ്ഡിപിഐ-1, സ്വതന്ത്രർ-2) ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള കക്ഷിനില എല്‍.ഡി.എഫ്- 17 (സി.പി.ഐ (എം)- 14,സി.പി.ഐ- 3) യു.ഡി.എഫ്- 9 (ഐ.എന്‍.സി- 6, ഐ.യു.എം.എല്‍- 1, കേരള കോൺഗ്രസ് (എം.) ജോസഫ് വിഭാഗം -2) സ്വതന്ത്രർ- 4 എന്നിങ്ങനെയായിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷൻ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കാം. ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് 30 ദിവസത്തിനകം നല്‍കണം.

കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ – 24.02.2025-ലെ ഉപതിരഞ്ഞെടുപ്പ് ഫലം
ക്രമ നം. ജില്ല തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നമ്പരും പേരും നിയോജക മണ്ഡലത്തിന്റെ/ വാർഡിന്റെ നമ്പരും പേരും സിറ്റിംഗ് സീറ്റ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥി പാർട്ടി/
മുന്നണി
ഭൂരിപക്ഷം
1 തിരുവനന്തപുരം സി 01 തിരുവനന്തപുരം
മുനിസിപ്പൽ കോർപ്പറേഷൻ
79 ശ്രീവരാഹം CPI വി. ഹരികുമാർ CPI 12
2 തിരുവനന്തപുരം ജി 17 കരുംകുളം
ഗ്രാമപഞ്ചായത്ത്
18 കൊച്ചുപള്ളി CPI(M) സേവ്യർ ജറോൺ INC 169
3 തിരുവനന്തപുരം ജി 34 പൂവച്ചൽ
ഗ്രാമപഞ്ചായത്ത്
05 പുളിങ്കോട് INC സെയ്ദ് സബർമതി CPI(M) 57
4 തിരുവനന്തപുരം ജി 52 പാങ്ങോട്
ഗ്രാമപഞ്ചായത്ത്
01 പുലിപ്പാറ INC മുജീബ് പുലിപ്പാറ SDPI 226
5 കൊല്ലം എം 87 കൊട്ടാരക്കര
മുനിസിപ്പാലിറ്റി
20 കല്ലുവാതുക്കൽ CPI മഞ്ജു സാം CPI 193
6 കൊല്ലം ബി 16 അഞ്ചൽ
ബ്ലോക്ക്പഞ്ചായത്ത്
07 അഞ്ചൽ INC മുഹമ്മദ് ഷെറിന്‍ ജെ.എസ്
(ഷെറിന്‍ അഞ്ചല്‍)
INC 877
7 കൊല്ലം ബി 17 കൊട്ടാരക്കര
ബ്ലോക്ക്പഞ്ചായത്ത്
08 കൊട്ടറ CPI(M) വൽസമ്മ എ (വൽസമ്മ തോമസ്) CPI(M) 900
8 കൊല്ലം ജി 02 കുലശേഖരപുരം
ഗ്രാമപഞ്ചായത്ത്
18 കൊച്ചുമാംമൂട് CPI(M) പി സുരജാ ശിശുപാലൻ CPI(M) 595
9 കൊല്ലം ജി 04 ക്ലാപ്പന
ഗ്രാമപഞ്ചായത്ത്
02 പ്രയാർ തെക്ക് ബി CPI(M) ജയാദേവി CPI(M) 277
10 കൊല്ലം ജി 30 ഇടമുളക്കൽ
ഗ്രാമപഞ്ചായത്ത്
08 പടിഞ്ഞാറ്റിൻ കര INC ഷീജ ദിലീപ് INC 24
11 പത്തനംതിട്ട എം 09 പത്തനംതിട്ട
മുനിസിപ്പാലിറ്റി
15 കുമ്പഴ നോർത്ത് Independent ബിജിമോള്‍ മാത്യു Independent 3
12 പത്തനംതിട്ട ജി 13 അയിരൂർ
ഗ്രാമപഞ്ചായത്ത്
16 തടിയൂർ CPI(M) പ്രീതാ ബി. നായർ (പ്രീത ടീച്ചർ) INC 106
13 പത്തനംതിട്ട ജി 18 പുറമറ്റം
ഗ്രാമപഞ്ചായത്ത്
01 ഗ്യാലക്സി നഗർ Independent ശോഭിക ഗോപി CPI(M) 152
14 ആലപ്പുഴ ജി 33 കാവാലം
ഗ്രാമപഞ്ചായത്ത്
03 പാലോടം CPI(M) മംഗളാനന്ദൻ CPI(M) 171
15 ആലപ്പുഴ ജി 36 മുട്ടാർ
ഗ്രാമപഞ്ചായത്ത്
03 മിത്രക്കരി ഈസ്റ്റ് KC(M)PJ ബിൻസി
(ബിൻസി ഷാബു)
KC 15
16 കോട്ടയം ജി 26 രാമപുരം
ഗ്രാമപഞ്ചായത്ത്
07 ജി വി സ്കൂൾ വാർഡ് INC രജിത റ്റി. ആർ.
(രജിത ഷിനു, കല്ലുപുരയിടത്തിൽ)
INC 235
17 ഇടുക്കി ജി 30 വാത്തിക്കുടി
ഗ്രാമപഞ്ചായത്ത്
07 ദൈവംമേട് KC(M)PJ ബിനു (ബീന) KC(M)