ആലപ്പുഴ: വിദേശമലയാളികൾക്ക് നിയമസഹായം നൽകുതിന് കേരള സർക്കാർ നോർക്ക റൂട്ട്‌സ് വഴി ‘നടപ്പാക്കുന്ന പ്രവാസി നിയമസഹായ പദ്ധതിക്ക് തുടക്കമാകുന്നു. പ്രവാസിമലയാളികൾ അഭിമുഖീകരിക്കുന്ന നിയമപ്രശ്‌നങ്ങളിൽ ആവശ്യമായ സഹായസഹകരണങ്ങൾ നൽകുകയാണ് ഇതിന്റെ ലക്ഷ്യം.
ജോലി സംബന്ധമായവ, പാസ്‌പോർട്ട്’, വിസ, മറ്റ് സാമൂഹ്യപ്രശ്‌നങ്ങൾ ഇവയെല്ലാം ഈ സഹായപദ്ധതിയുടെ പരിധിയിൽ വരും. ശിക്ഷ, ജയിൽവാസം, ഇതുമായി ബന്ധപ്പെട്ട ആശുപത്രി ചികിത്സ ഇവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ജി.സി.സി രാജ്യങ്ങൾക്ക് പുറമെ ഇറാക്കിലും മദ്ധ്യപൂർവേഷ്യൻ രാജ്യങ്ങളിലും അധിവസി ക്കുവർക്കാണ് ഈ സഹായം ലഭിക്കുത്. കേരളത്തിൽ കുറഞ്ഞത് 2 വർഷം അഭിഭാഷകവൃത്തി ചെയ്തിട്ടുള്ളവരും (സ്ത്രീ/പുരുഷൻ) അതാത് രാജ്യങ്ങളിൽ നിയമപ്രശ്‌നങ്ങൾ കൈകാര്യം ചെയ്ത അനുഭവം ഉള്ളവരുമായവർക്കാണ് ലീഗൽ ലെയ്‌സൺ ഓഫീസറായി നിയമനം ലഭിക്കാൻ അർഹതയുള്ളത്. നോർക്ക റൂട്ട്‌സ് ഇതിനുവേണ്ടി പ്രത്യേക അപേക്ഷ ക്ഷണിക്കുതാണ്. അപേക്ഷകരിൽ നി്ന്ന് അർഹരായവരെ തിരഞ്ഞെടുക്കുതിന് ഒരു പ്രത്യേക സമിതിയെ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. അതാത് രാജ്യങ്ങളിലെ പ്രവാസി മലയാളി സാംസ്‌കാരിക സംഘടനകളുമായി സഹകരിച്ചാണ് പ്രവാസി നിയമ സഹായ സെല്ലിന് രൂപം കൊടുക്കുന്നത്. പ്രവാസി മലയാളികളുടെ നിയമപരമായ കരുതൽ നടപടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.