നവംബര്‍ 19 മുതല്‍ 25 വരെ രാജ്യമാകെ ക്വാമി ഏകതാ വാരമായി ആചരിക്കുന്നതിന്റെ ഭാഗമായി നവംബര്‍ 19ന് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലും. രാവിലെ 11ന് ചീഫ് സെക്രട്ടറി ടോം ജോസ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ദേശീയോദ്ഗ്രഥന പ്രതിജ്ഞ:
‘രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അര്‍പ്പണബോധത്തോട് കൂടി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു.
ഒരിക്കലും അക്രമമാര്‍ഗം സ്വീകരിക്കില്ലെന്നും മതം, ഭാഷ, പ്രദേശം തുടങ്ങിയവ മൂലമുള്ള ഭിന്നതകളും തര്‍ക്കങ്ങളും മറ്റ് രാഷ്ട്രീയമോ സാമ്പത്തികമോ ആയ പരാതികളും സമാധാനപരവും വ്യവസ്ഥാപിതവും ആയ മാര്‍ഗങ്ങളിലൂടെ പരിഹരിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.’