ആലപ്പുഴ: പുന്നപ്ര വടക്കു പഞ്ചായത്തിൽ പ്രവർത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റിവ് നഴ്സിന്റെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതകൾ:ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് എ.എൻ.എം കോഴ്‌സ് പാസായിരിക്കണം.
അംഗീകൃത സ്ഥാപനത്തിൽ നിന്ന് മൂന്ന് മാസത്തെ ബേസിക് സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാലിയേറ്റിവ് ആൻഡ് ഓക്‌സിലറി നഴ്‌സിംഗ് കോഴ്‌സോ മൂന്ന് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കമ്മ്യൂണിറ്റി പാലിയേറ്റിവ് നഴ്‌സിംഗ് കോഴ്‌സോ പാസായിരിക്കണം. ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്വൈഫറിയോ ബി എസ്സ് സി നഴ്‌സിംഗ് കോഴ്‌സോ പാസായിരിക്കണം. കേരള നഴ്‌സിംഗ് കൗൺസിലിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. കൂടാതെ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് ബേസിക് സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാലിയേറ്റിവ് നഴ്‌സിംഗ് കോഴ്‌സ് പാസായിരിക്കണം. പുന്നപ്ര വടക്കു ഗ്രാമ പഞ്ചായത്തിൽ യോഗ്യത ഉള്ളവരുടെ അഭാവത്തിൽ അടുത്ത പഞ്ചായത്തിൽ ഉള്ളവരെയും പരിഗണിക്കും.. യോഗ്യരായവർ 26 ന് 10നകം അപേക്ഷിക്കണം. കൂടുതൽ വിവരത്തിന് 0477-2266538 എന്ന നമ്പറിൽ വിളിക്കാം.
