തിരുവനന്തപുരം ശ്രീ അവിട്ടം തിരുനാൾ ആശുപത്രി വികസന സമിതിക്കു കീഴിൽ പ്രവർത്തിക്കുന്ന ഫാർമസികളുടെ മേൽനോട്ടത്തിനായി സർക്കാർ സർവീസിലെ ഫാർമസി സ്റ്റോർ കീപ്പർ / സ്റ്റോർ സൂപ്രണ്ട് തസ്തികയിൽ നിന്നും വിരമിച്ചതും കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഒരാളെ നിയമിക്കുന്നതിനായി ഏപ്രിൽ 21 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. പ്രായപരിധി : 60 വയസ്. ശമ്പളം പ്രതിമാസം 25,000 രൂപ. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം, വയസ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയും പകർപ്പുകളും ഉൾപ്പെടെ ഹാജരാകണം.
