കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം മേഖല ഓഫീസ് പരിധിയിൽപ്പെട്ട തിരുവനന്തപുരം കൊല്ലം ജില്ലകളിലെ ഫിഷറീസ് ഓഫീസുകളിൽ ലഭിച്ച അപേക്ഷകളിൽ തീർപ്പാകാതെ നിൽക്കുന്നവയിൽ പരിഹാരം കാണുന്നതിനും ക്ഷേമപദ്ധതി അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനുമായി 2025 ഏപ്രിലിൽ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അദാലത്തുകൾ സംഘടിപ്പിക്കുന്നു. അദാലത്തിൽ പങ്കെടുക്കുന്നതിനായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അതാത് ഫിഷറീസ് ഓഫീസുകളിലോ തീരുവനന്തപുരം മേഖല ഓഫീസുകളിലോ ക്ഷേമനിധി അംഗങ്ങൾ ഏപ്രിൽ 10 നകം വിവരങ്ങൾ സഹിതം അപേക്ഷ നൽകണം. ഫോൺ: 0471-2325483.
